റിയാദ് : സൗദി അറേബ്യയുടെ പുതിയ അമേരിക്കന്‍ അംബാസിഡറായി നിയമിതയായ റീമാ ബിന്ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ പ്രസിഡൻറ്റ് ഡോണള്‍ഡ് ട്രംപിന് അംഗീകാരപത്രം കൈമാറി. വൈറ്റ് ഹൗസില്‍ വെച്ച് നടന്ന കൂടികാഴ്ചയിലാണ് പ്രസിഡന്റിന് അംഗീകാര പത്രം കൈമാറിയത്.കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയിലെ സൗദി അംബാസിഡറായി നിയമിക്കപ്പെട്ട റീമാ ബിന്ത് ബന്ദര്‍ രാജകുമാരി ഈ മാസം നാലിനാണ് ഔദ്യോഗികമായി ചുമതലയേറ്റത്. വാഷിംഗ്ടണ്‍ സൗദി എംബസിയിലെത്തിയാണ് ചുമതലയേറ്റെടുത്തത്. തുടര്‍ന്ന് ഇന്നലെ യു.എസ് പ്രസിഡന്റ് ഡോണല്‍ ട്രംപിനെ സന്ദര്‍ശിച്ച് ഔദ്യോഗികമായി അംഗീകാര പത്രവും കൈമാറി.കൂടികാഴ്ചയില്‍ റിമാ രാജകുമാരി തൻറ്റെ രാജ്യ നേതാക്കളുടെ ആശംസംകള്‍ പ്രസിഡന്റ് ട്രംപിന് കൈമാറി. സൗദിയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നും റീമ വ്യക്തമാക്കി. യു.എസിലെ പതിനൊന്നാമത്തെ സൗദി അംബാസിഡറായാണ് റീമ നിയമിതയായത്. ഇത് ആദ്യമായാണ് ഒരു വനിത സൗദിയുടെ വിദേശ രാഷ്ട്രത്തിലെ അംബാസിഡറായി ചുമതലയേല്‍ക്കുന്നത്