മദീന :ഇന്ത്യക്കാരുൾപ്പെടെ ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരു ലക്ഷത്തിലേറെ ഹാജിമാർ ഇതിനകം പുണ്യഭൂമിയിലെത്തി. ഇന്ത്യയിൽനിന്ന് ഹജ്ജ് കമ്മിറ്റി വഴി എത്തിയവരെല്ലാം മദീനയിലാണുള്ളത്. കേരളത്തിൽനിന്ന് ഇതു വരെ 2100 ഹാജിമാരാണ് എത്തിയത്. ലഗേജുകൾ വിമാനത്താവളങ്ങളിൽനിന്ന് അധികൃതർതന്നെ താമസകേന്ദ്രങ്ങളിൽ എത്തിക്കുന്നതിനാൽ അതിനുവേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവായിട്ടുണ്ട്. ഈ വർഷം മുതലാണ് സൗദി ഗവൺമെന്റ്റ് പുതിയ ലഗേജ് നീക്കം ആരംഭിച്ചത്. കഠിനമായ ചൂടാണ് മദീനയിൽ ഇന്നും അനുഭവപ്പെടുന്നത് . അതിനിടയിലും ഹാജിമാർ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുന്നുണ് അതിരാവിലെയും രാത്രിയിലുമാണ് സന്ദർശനമേറെയും. സൗദി എയർലൈൻസിൻറ്റെ രണ്ട് രണ്ട് വിമാനങ്ങളാണ് ഇന്നലെ മലയാളി ഹാജിമാരുമായി മദീനയിലെത്തിയത്. 262 പുരുഷന്മാരും 338 സ്ത്രീകളും അഞ്ച് കുട്ടികളുമായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. പറഞ്ഞതിലും അര മണിക്കൂര്‍ നേരത്തേയാണ് വിമാനങ്ങളെത്തുന്നത്. ഇന്ന് മൂന്ന് വിമാനങ്ങളിലായി കേരളത്തിൽനിന്ന് 900 പേരെത്തും. നെടുമ്പാശ്ശേരിയില്‍നിന്നുള്ള വിമാനങ്ങള്‍ അടുത്ത ഞായറാഴ്ച മുതൽ മദീനയിലിറങ്ങും.എയര്‍ ഇന്ത്യയിലാണ് നെടുമ്പാശ്ശേരിയിൽനിന്നുള്ള ഹാജിമാരെത്തുക. ഇരു ഹറമുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കാൽകോടിയോളം ഹാഹാജിമാരാണ് ഇത്തവണ തീര്ഥാടനത്തിനെത്തുക എന്നാണ് പ്രതീക്ഷ .മക്കയിലേക്ക് ഹാജിമാർ ഒഴുകാനിരിക്കെ ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് ഇന്ത്യൻ ഹജ്ജ് മിഷൻ