ലുലു ഹൈപ്പർ മാർക്കറ്റ് 174ൽ : മലേഷ്യയിൽ രണ്ടാമത്തെയും

ക്വലാലംപുർ: മലേഷ്യയിലെ രണ്ടാമത്തെയും ആഗോള തലത്തിൽ 174 മത് ലുലു ഹൈപ്പർ മാർക്കറ്റ് കോലാലംപൂർ ഷംലിൻ മാളിൽ പ്രവർത്തനമാരംഭിച്ചു. മലേഷ്യൻ വ്യാപാര മന്ത്രി സൈഫുദ്ധിൻ ഇസ്മായിലാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് .

80,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ സുഗമമായ ഷോപ്പിംഗിനായി ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഉദ്ഘാടനത്തിനുശേഷം പുതിയ ഹൈപ്പർ മാർക്കറ്റിന്റെ സവിശേഷതകൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി വിശദീകരിച്ചു കൊടുത്തു.

മലേഷ്യയിലെ യു എ ഇ സ്ഥാനപതി ഖാലിദ് ഘാനം അൽ ഗൈത്, ഇന്ത്യൻ ഹൈകമ്മീഷണർ മൃദുൽ കുമാർ, വ്യവസായ പ്രമുഖർ, ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രുപാവാല, എക്സിക്യട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ , ഡയറക്ടർ സലിം എം എ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.