വാണിജ്യ കപ്പൽ ലക്ഷ്യമിട്ടു ഹൂതികൾ നടത്തിയ ആക്രമണ ശ്രമം അറബ് സഖ്യ സേന പരാജയപ്പെടുത്തി

റിയാദ്: ചെങ്കടലിന്റെ തെക്കു ഭാഗത്തെ വാണിജ്യ കപ്പൽ ലക്ഷ്യമിട്ടു ഹൂതികൾ നടത്തിയ ആക്രമണ ശ്രമം അറബ് സഖ്യ സേന പരാജയപ്പെടുത്തിയതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. വാണിജ്യ കപ്പലിലേക്ക് അതിവേഗം പോകുന്ന റിമോട്ട് ബോട്ട് തടയുകയും നശിപ്പിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര കപ്പൽ ഗതാഗതത്തിനും വ്യാപാരത്തിനും ഭീഷണിയാകുന്ന ഹൂതികളുടെ ഭീകര പ്രവർത്തനത്തെ നിർവീര്യമാക്കാനുള്ള പ്രതിരോധ നടപടികൾ തുടരുമെന്ന് കേണൽ തുർക്കി അൽ മാലികി പറഞ്ഞു.