വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അധ്യയന രംഗത്ത് മികച്ച അന്തരീക്ഷം ഒരുക്കണമെന്ന് പ്രവിശ്യാ കെ.എം.സി.സി

6

ദമ്മാം :പ്രവാസലോകത്ത്‌ രക്ഷിതക്കാള്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ ദമ്മാം ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ വര്‍ഷങ്ങളായി ലഭ്യമായികൊണ്ടിരുന്ന സിബ്ലിംഗ് ഡിസ്കൌണ്ട് എടുത്ത് കളഞ്ഞ് ഭാരിച്ച ഫീസ്‌ വര്‍ധന ഉണ്ടാക്കുന്ന നടപടി പുന:പരിശോധിക്കാന്‍ സ്കൂള്‍ അധികാരികള്‍ തയ്യാറാകണമെന്നു കിഴക്കന്‍ പ്രവിശ്യാ കെ.എം സി.സി ആവശ്യപ്പെട്ടു.ആയിരകണക്കിന് രക്ഷിതാക്കളെ നേരിട്ട് ബാധിക്കുന്ന ഫീസ്‌ വര്‍ധനവ്‌ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും സ്കൂളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അധ്യയന രംഗത്ത് മികച്ച അന്തരീക്ഷം ഒരുക്കാനും അപാകതകള്‍ എത്രയും വേഗം പരിഹരിക്കണമെന്നും പ്രവിശ്യാ കെ.എം.സി.സി ഭാരവാഹികളായ പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂര്‍ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.