വിമാന കമ്പനികൾ നടത്തുന്ന യാത്ര കൊള്ള അവസാനിപ്പിക്കാൻ സർക്കാരുകൾ ഇടപെടണമെന്ന് ദമ്മാം എറണാകുളം ജില്ലാ കെഎംസിസി

11
ദമ്മാം:പ്രവാസികളുടെ അവധിക്കാലം മുതലെടുത്ത് വിമാന കമ്പനികൾ നടത്തുന്ന യാത്ര കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ദമ്മാം എറണാകുളം ജില്ലാ കെഎംസിസി പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.
ദമ്മാമിൽ നിന്ന് നെടുമ്പാശേരിയിലേക്ക് നേരിട്ടുള്ള  വിമാന സർവീസ്  നിലച്ചത്  കാരണം  പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരം കാണണമെന്നും   നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികളോട് സർക്കാർ സംവിധാനങ്ങൾ പുലർത്തുന്ന നീതിനിഷേധം പ്രതിഷേധാർഹമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.പ്രസിഡണ്ട് മുസ്തഫ കമാൽ കോതമംഗലം അധ്യക്ഷത വഹിച്ച യോഗം സൗദി കെഎംസിസി അൽകോബാർ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ റമദാൻ മാസത്തോടെ അനുബന്ധിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ നാട്ടിൽ നടത്തിയ ചികിത്സ ഭവനനിർമ്മാണ സഹായങ്ങൾ യോഗം വിലയിരുത്തി.ഹമീദ് കുട്ടമശ്ശേരി, അലിയാർ വടാട്ടുപാറ, സൈനുദ്ദീൻ ചേലക്കുളം, സലാം കുഴിവേലിപ്പടി, മുഹമ്മദ് ഷാ മുളവൂർ, പരീത് ആയക്കാട് എന്നിവർ സംസാരിച്ചു. ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഷെഫീഖ് സലീം ഇലഞ്ഞിക്കായിൽ സ്വാഗതവും ഷിബു കവലയിൽ നന്ദിയും പറഞ്ഞു.