വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബംഗ്ലാദേശ് സ്വദേശി അറസ്റ്റില്‍

കുവൈത്ത് സിറ്റി : കുവൈറ്റില്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പ്രവാസി അറസ്റ്റില്‍ . കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ നേരത്തെ കുവൈറ്റില്‍ നിന്നും നാടുകടത്തിയതാണ് .
ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നയാളാണ് ഇയാള്‍ .ധാക്കയില്‍ നിന്നുമാണ് ഇയാള്‍ കുവൈറ്റിലേക്കെത്തിയത്. രേഖകള്‍ പരിശോധിക്കുന്നതിനിടെ ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ട് നല്‍കുകയായിരുന്നു. ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.