സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയെ അപമാനിച്ചയാള്‍ക്ക് മൂന്നുവര്‍ഷം ജയില്‍ ശിക്ഷ

11

 

സൗദി : സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയെ അപമാനിച്ചയാള്‍ക്ക് കുവൈത്ത് പരമോന്നത കോടതി മൂന്നുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കൂവൈത്തി പൗരനായ മുഹമ്മദ് ഖാലിദ് അല്‍ ഹജരിയാണ് സൗദിയെ അപമാനിക്കുന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും ഇയാള്‍ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. കേസില്‍ വിചാരണക്കോടതി ആദ്യം മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീല്‍ കോടതിയും ഇപ്പോള്‍ പരമോന്നത കോടതിയും ശിക്ഷ ശരിവെച്ചു. മാസങ്ങള്‍ക്ക് മുന്‍പുതന്നെ മുഹമ്മദ് ഖാലിദ് അല്‍ ഹജരിയെ അറസ്റ്റ് ചെയ്തിരുന്നു.