സ്മാർട്ട്‌ ആയി യാത്രക്കാർ : ദുബായിൽ സ്മാർട്ട്‌ ഗേറ്റ് ഉപയോഗിക്കുന്നവർ കൂടുതൽ

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായിൽ 122 സ്മാർട്ട് ഗേറ്റുകളാണ് ഉള്ളത്. 2019-ലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ 19.4 ലക്ഷം പേരാണ് ഇത് ഉപയോഗിച്ചതെന്ന് അധിക്യതർ അറിയിച്ചു.

ഏറ്റവും തിരക്കുള്ള സീസണായ ഈദ് നാളിൽ സ്മാർട്ട് ഗേറ്റ് ഉപയോക്താകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ ഈദുൽ ഫിത്തർ അവധിദിനങ്ങളിൽ 3.52 ലക്ഷത്തിലേറെ യാത്രക്കാരാണ് ഇതിലൂടെ സേവനം തേടിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് റാശിദ് അൽ മറി അറിയിച്ചു. മേയ് 30 മുതൽ ജൂൺ എട്ട് വരേയുള്ള ദിവസങ്ങളിലെ കണക്കാണിത്.

 

 

കഴിഞ്ഞവർഷം ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റിലൂടെ യാത്ര ചെയ്തത് 107 ലക്ഷം പേരായിരുന്നു. ആകെ യാത്രക്കാരിലെ 22.3 ശതമാനം പേർ ഉപയോഗപ്പെടുത്തിയത് ഈ അത്യാധുനിക സ്മാർട്ട് ഗേറ്റ് മുഖേനയുള്ള നടപടിയാണ്.കഴിഞ്ഞവർഷം ഉപയോഗിച്ചവർ 1.07 കോടി ആണെന്ന് അധികൃതർ പറയുന്നു .സെക്കൻഡുകൾകൊണ്ട് സഞ്ചാരികളുടെ വരവും പോക്കും സാധ്യമാക്കുന്ന സ്മാർട്ട് ഗേറ്റിലൂടെയുള്ള നടപടികൾ സന്തോഷകരമായ യാത്രാനുഭവങ്ങളാണ് സഞ്ചാരികൾക്ക് പകരുന്നത്.