സൗദിയില്‍ അക്കൗണ്ടന്റ്   ജോലി ചെയ്യുന്ന വിദേശികൾ രജിസ്ട്രേഷന്‍‌ പൂര്‍ത്തിയാക്കണം

18

റിയാദ് :സൗദിയില്‍ അക്കൌണ്ടൻറ്റ്  മേഖലയിൽ  ജോലി ചെയ്യുന്ന വിദേശികളെല്ലാം തൊഴില്‍ ചെയ്യാന്‍ രജിസ്ട്രേഷന്‍‌ പൂര്‍ത്തിയാക്കണമെന്ന നിയമം ഉടന്‍ പ്രാബല്യത്തിലാകും.വ്യാജ സര്‍ട്ടിഫിക്കറ്റുകളും അംഗീകൃത കോഴ്സുകളുമില്ലാതെ ജോലി ചെയ്യുന്നവരെ പിടികൂടാനാണ് പദ്ധതി. തൊഴില്‍ മന്ത്രാലയവും പബ്ലിക് അക്കൌണ്ട്സ് ഓര്‍ഗനൈസേഷനുമായി സഹകരിച്ചാണ് പദ്ധതി.എഞ്ചിനീയറിങ് – ടെക്നീഷ്യന്‍ മേഖലയിലുള്ളവര്‍ക്ക് രജിസ്ട്രേഷനില്ലാതെ നിലവില്‍  ഇഖാമ പുതുക്കാനാകില്ല. സമാന സ്വഭാവത്തിലാണ് അക്കൌണ്ട് മേഖലയിലും പുതിയ പരിഷ്കാരം. വ്യാജ സര്‍ട്ടിഫിക്കറ്റുകളും തൊഴില്‍ നൈപുണ്യവും അംഗീകൃത കോഴ്സുകളുമില്ലാത്തവരെ പിടികൂടുകയാണ് ലക്ഷ്യം.തൊഴില്‍ മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി. സൌദിയിലെ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൌണ്ട് ഓര്‍ഗനൈസേഷനുമായി (SOCPA) സഹകരിച്ചാണ് പദ്ധതി. അക്കൌണ്ടിങ് ഓഡിറ്റിങ് മേഖലയില്‍ ഭാവിയിലെ പരിഷ്കരണം കൂടി ലക്ഷ്യം വെച്ചാണ് പദ്ധതി. പതിനായിരത്തോളം ഉയര്‍ന്ന് അക്കൌണ്ടിങ് തസ്തികകള്‍ രാജ്യത്തുണ്ടെന്നാണ് അനൌദ്യോഗിക കണക്ക്. ഇതില്‍ പകുതിയോളം പേര്‍ വിദേശികളാണ്.നിലവില്‍ 1972 പേര്‍ അക്കൌണ്ടൻറ്റ്  ജോലിക്കായുള്ള രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്. പരിശോധനയില്‍ 55 പേര്‍ക്ക് മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ പുതിയ പരിഷ്കാരം ഉടന്‍ പ്രാബല്യത്തിലാക്കാനുള്ള ശ്രമത്തിലാണ് തൊഴില്‍ മന്ത്രാലയം.