സൗദിയിൽ സമ്മർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആഘോഷത്തിൽ ലുലു

11

ദമ്മാം :പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സൗദിയിലെ ലുലുവിൽ സമ്മർ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി .പതിനാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന സമ്മർ ഷോപ്പിംഗ് ഫെസ്റ്റിവൽ പരിപാടിയികളിൽ വ്യത്യസ്തമായ ഒട്ടനവധി ഓഫറുകളും പരിപാടികളും ക്യാമ്പയിനുകളും കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളുമെല്ലാം സമ്മർ ഷോപ്പിംഗ് ഫെസ്റ്റിവലിൻറ്റെ ഭാഗമായി അരങ്ങേറും .ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച സാധനങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നതോടൊപ്പം അതിശയിപ്പിക്കുന്ന ഓഫറുകളും ഫെസ്റ്റിവലിൻറ്റെ ഭാഗമായി ലുലു ശാഖകളിൽ ഒരുക്കിയിട്ടുണ്ട്.
എല്ലാ ഉപഭോക്താക്കളെയും ലുലു സമ്മർ ഷോപ്പിംഗ് ഫെസ്റ്റിവലിലേക്ക് സ്വാഗതം ചെയ്യുന്നതായും സമ്മർ ഓഫറുകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ലുലു മാനേജ്മെൻറ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു .