റിയാദ്: സൗദിയുടെ വാര്‍ഷിക വരുമാനം അടുത്ത വര്‍ഷം ഒരു ട്രില്ല്യണ്‍ റിയാലിന് മുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. പുതിയ മേഖലകളുള്‍പ്പെടുത്തി നിക്ഷേപത്തിനും ഉല്പാദനത്തിനും കൂടുതല്‍ അവസരങ്ങളൊരുക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്കിലും അടുത്ത വര്‍ഷം കുറവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നിലവില്‍ സൗദിയുടെ വാര്‍ഷിക വരുമാനം 978 ബില്ല്യണ്‍ റിയാലാണ്. അടുത്ത വര്‍ഷം ഇത് ഒരു ട്രില്ല്യന്‍ റിയാലിന് മുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖനനം, ടൂറിസം, വ്യവസായം, ലോജിസ്റ്റിക് തുടങ്ങിയ പുതിയ മേഖലകളില്‍ നിക്ഷേപത്തിനും ഉല്പാദനത്തിനും കൂടുതല്‍ സാധ്യതകളുണ്ട്.അടുത്ത വര്‍ഷം രാജ്യത്തിൻറ്റെ തൊഴിലില്ലായ്മ നിരക്ക് 12.5 ശതമാനത്തില്‍ നിന്ന് 12.1 ആയി കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്വകാര്യ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 105 ബില്ല്യണ്‍ റിയാല്‍ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. ഇത് ജി.ഡി.പിയില്‍ 20 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കും.എണ്ണേതര വരുമാനവും വളര്‍ച്ച കൈവരിച്ച് ഈ വര്‍ഷം 2.4 ശതമാനത്തിലെത്തും. കഴിഞ്ഞ വര്‍ഷം ഇത് 1.7 ശതമാനമായിരുന്നു. അടുത്ത വര്‍ഷത്തോടെ ഇത് 2.7 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൗദിയുടെ കയറ്റുമതിയിലും നാല് ശതമാനം വര്‍ദ്ധന നേടാനായി. ഈ വര്‍ഷത്തെ ആദ്യ ത്രൈമാസ റിപ്പോര്‍ട്ടനുസരിച്ച്, 27.8 ബില്ല്യണ്‍ റിയാലാണ് സൗദിക്ക് മിച്ചം വന്നത്
Home SAUDI ARABIA സൗദിയുടെ വാര്‍ഷിക വരുമാനം അടുത്ത വര്‍ഷം ഒരു ട്രില്ല്യണ്‍ റിയാലിന് മുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്