സൗ​ദി അ​റേ​ബ്യ ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്ക്​ തീ​ർ​ഥാ​ട​ന​ത്തി​ന്​ ത​ട​സ്സം നി​ൽ​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം ഹ​ജ്ജ്​ മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു

15
മക്ക :ഖ​ത്ത​റി​ലെ ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക്​ പു​ണ്യ​ഭൂ​മി​യി​ലെ​ത്തി അ​വ​രു​ടെ ആ​രാ​ധ​ന​ക​ൾ  നി​ർ​വ​ഹി​ക്കാ​ൻ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ണെ​ന്ന്​ സൗ​ദി ഹ​ജ്ജ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്ക്​ തീ​ർ​ഥാ​ട​ന​ത്തി​ന്​ വ​രാ​നു​ള്ള ത​ട​സ്സ​ങ്ങ​ൾ ഗ​വ​ൺ​മെൻറ്റ് ഒ​ഴി​വാ​ക്കി​ ക്കൊ​ടു​ക്ക​ണം. സൗ​ദി അ​റേ​ബ്യ ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്ക്​ തീ​ർ​ഥാ​ട​ന​ത്തി​ന്​ ത​ട​സ്സം നി​ൽ​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം ഹ​ജ്ജ്​ മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു. അ​തേ​സ​മ​യം, ഹ​ജ്ജി​നെ രാ​ഷ്​​ട്രീ​യ​വു​മാ​യി കൂ​ട്ടി​ക്ക​ല​ർ​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. ഖ​ത്ത​റി​ൽ നി​ന്നു​ള്ള ഹാ​ജി​മാ​ർ​ക്ക്​ ഹ​ജ്ജി​ന്​ വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സൗ​ദി ഒ​രു​ക്കും. ഓ​ൺ​ലൈ​ൻ വ​ഴി ഹാ​ജി​മാ​ർ​ക്ക്​ താ​മ​സ​വും മ​റ്റും ല​ഭ്യ​മാ​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ഒ​ഴി​കെ മ​റ്റു  മാർഗ്ഗങ്ങ​ളി​ൽ ഹ​ജ്ജി​ന്​ വ​രാ​വു​ന്ന​താ​ണ്​ എ​ന്നും ഹ​ജ്ജ്​ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി