2019 ലോകകപ്പ് ഇംഗ്ലണ്ടിന്…

സൂപ്പർ ഓവറിൽ ന്യൂസിലാൻഡിനെ കീഴടക്കി ഇംഗ്ലണ്ട് കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി. ന്യൂസിലാൻഡിനെതിരെ 242 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 241 റൺസിന് എല്ലാവരും പുറത്തായി. അവസാന ബാളിൽ രണ്ട് റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് രണ്ടാമത്തെ റൺസിനായുള്ള ശ്രമത്തിൽ അവസാന വിക്കറ്റും നഷ്ടമായി. തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സൂപ്പർ ഓവറിലും ഇംഗ്ലണ്ടിന്റെ സ്കോറായ 15 റൺസിനൊപ്പമെത്തിയെങ്കിലും കൂടുതൽ ബൗണ്ടറി നേടിയ ടീമെന്ന നിലയിൽ ഇംഗ്ലണ്ട് ചാമ്പ്യൻമാർ ആവുകയായിരുന്നു. 84 റൺസ് നേടിയ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്.