ബഹ്‌റൈനിൽ ഉച്ചതിരിഞ്ഞുള്ള വേനൽക്കാല തൊഴിൽ നിരോധനം വിജയകരം

6

മനാമ: ഉച്ചതിരിഞ്ഞുള്ള വേനൽക്കാല തൊഴിൽ നിരോധനം വിജയകരമാണെന്ന് തെളിഞ്ഞതായി ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ അറിയിച്ചു. ചൂട് സംബന്ധമായ അസുഖങ്ങൾക്ക് തൊഴിലാളികൾ ഇരയാകുന്നത് തടയാൻ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്കും വൈകുന്നേരം 4 നും ഇടയിൽ ബഹ്‌റൈനിൽ ഔട്ട്ഡോർ ജോലികൾ നിരോധിച്ചിരിക്കുന്നു. നിരോധനം വിജയകരമായി തുടരുന്നു. കാലങ്ങളായി ചൂട് സംബന്ധമായ സംഭവങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്ന് കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പി വി ചെറിയൻ പറഞ്ഞു. സെഗയ്യയിലെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ (ബി.കെ.എസ്) തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായി ഏകോപിപ്പിച്ച് സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015 മുതൽ 2017 വരെ 700 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2018 ൽ 170 ഓളം കേസുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വർഷം ഇതുവരെ കേസുകളൊന്നു ഉണ്ടായിട്ടില്ല. മിനിസ്ട്രി അണ്ടർ സെക്രട്ടറി സബ അൽ ഡോസറി, മിനിസ്ട്രി തൊഴിൽ സുരക്ഷാ മേധാവി അഹമ്മദ് അൽ ഹെയ്കി, മിനിസ്ട്രി ഗൈഡൻസ് ആൻഡ് അവാർനസ്സ് ഹെഡ് ഹുസൈൻ അൽ ഹുസെനി എന്നിവരും നിരവധി എംബസികളും പരിപാടിയിൽ പങ്കെടുത്തു.

സെമിനാറിൽ 700 തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന നൽകി. ഇത്തരം സെമിനാറുകളിൽ പങ്കെടുക്കുന്ന ബിസിനസ്സ് ഉടമകൾക്ക് തൊഴിലാളികളുടെ സുരക്ഷയുടെ പ്രാധാന്യം മനസ്സിലായെന്നും ഇത് തൊഴിലാളികളിൽ ചൂട് സംബന്ധമായ കേസുകളുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചതായും ഡോ. ചെറിയാൻ പറഞ്ഞു. കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തണലിൽ തുടരുന്നതിനെക്കുറിച്ചും ശരിയായ ഗിയർ ധരിക്കുന്നതിനെക്കുറിച്ചും തൊഴിലാളികളെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ഉച്ചതിരിഞ്ഞുള്ള വേനൽക്കാല തൊഴിൽ നിരോധന സമയം നീട്ടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഗോളതാപനം കാരണം താപനില ഉയരുമ്പോൾ നിരോധന സമയം നീട്ടാൻ ആലോചിക്കുന്നതായും അൽ ഹുസൈനി പറഞ്ഞു. ചൂട് കൂടുന്ന സാഹചര്യത്തിൽ എല്ലായ്പ്പോഴും തൊഴിലാളികളുടെ സുരക്ഷ മനസ്സിൽ സൂക്ഷിക്കണം. ബിസിനസുകാരൻ നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ നിരവധി പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.