കുവൈറ്റ്‌ ലോകത്തിലെ 5ആമത്തെ സമ്പന്ന രാജ്യം

12

കുവൈത്ത്‌ സിറ്റി: ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന്‌
അഞ്ചാം സ്ഥാനം. കളറാഡോണിന്റെ
പഠനത്തിലാണ്‌ കുവൈത്തിനെ
സമ്പന്നരാജ്യങ്ങളില്‍ അഞ്ചാമതായി
രേഖപ്പെടുത്തിയത്‌. ഗൾഫ്‌
രാജ്യങ്ങള്‍ക്കിടയില്‍ കുവൈത്തിന്‌ രണ്ടാം
സ്ഥാനമാണുള്ളത്‌.72000 ഡോളറാണ്‌ കുവൈത്തിന്റെ ആളോഹരി വരുമാനം.
സമ്പത്തില്‍ ലോകത്ത്‌ ഒന്നാം സ്ഥാനമുള്ള ഖത്തറിന്റെ ആളോഹരി വരുമാനം 1,16790 ഡോളറാണ്‌. ആളോഹരിവരുമാനം 67 750 ഡോളറുള്ള യുഎഇ ലോകത്തെ ഏഴാമതും
ഗള്‍ഫ്‌ മേഖലയില്‍ മൂന്നാമതുമാണ്‌.
സമ്പത്തില്‍ സാദി ലോകത്ത്‌
പതിനാലാമതും ഗൾഫിൽ
നാലാമതുമാണ്‌.67750 ഡോളറാണ്‌ സാദിയുടെ പ്രതിശീര്‍ഷ വരുമാനം.
എണ്ണയില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനവും
ജനസംഖ്യയുടെ കുറവുമാണ്‌ ഗൾഫ്‌ രാജ്യങ്ങളുടെ പ്രതിശീര്‍ഷ വരുമാനം ഉയരാനുള്ള പ്രധാനകാരണം.