അബുദാബിയിൽ പെരുന്നാൾ പ്രമാണിച്ച് ആശുപത്രി സമയങ്ങളിൽ മാറ്റം

10

ബലിപെരുന്നാൾ അവധിയുടെ ഭാഗമായി സർക്കാർ ആശുപത്രികളുടെ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടാകുമെന്ന് അബുദാബി ആരോഗ്യ സേവന സ്ഥാപനമായ സേഹ അറിയിച്ചു. പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമയ ക്രമത്തിൽ ചെറിയ വ്യത്യാസങ്ങൾ മാത്രം വരുത്തിയാണ് അവധി ദിനങ്ങളിൽ പ്രവർത്തിക്കുന്നത്. 10 മുതൽ 13 വരെയുള്ള തീയതികളിലായിരിക്കും ആശുപത്രികൾക്ക് അവധി. സേഹയുടെ കീഴിലുള്ള ആശുപത്രികളിലെല്ലാം അത്യാഹിത വിഭാഗം അവധി ദിനങ്ങളിലും 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. എല്ലാ കേന്ദ്രങ്ങളിലും വെള്ളിയാഴ്ച്ച ഒഴികെ ഡയാലിസിസ് സേവനങ്ങൾ രാവിലെ ഏഴ് മണി മുതൽ രാത്രി 11 മണി വരെ ലഭ്യമായിരിക്കും. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ ക്ലിനിക്കിന് ആഗസ്ത് 14 വരെ അവധിയായിരിക്കും. മഫ്‌റഖ് ഹോസ്പിറ്റൽ സാധാരണ രീതിയിൽ പ്രവർത്തിക്കുമെങ്കിലും ക്ലിനിക്കുകൾ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ മാത്രമാണ് പ്രവർത്തിക്കുക.