അമേരിക്കയില്‍ ദേശീയ ഗാനത്തിനിടെ തൊപ്പി കയ്യിൽ വെച്ചതിനു 13 കാരന് നേരെ ആക്രമണം.

അമേരിക്കയില്‍ ദേശീയഗാനത്തെ ബഹുമാനിച്ചില്ലെന്നാരോപിച്ച് 13 കാരന് നേരെ ആക്രമണം. ദേശീയഗാനത്തിനിടെ തൊപ്പി കൈയില്‍വച്ചതിനാണ് ആക്രമണമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മൊന്‍റാന സ്വദേശിയായ 39കാരനായ കര്‍ട്ട് ജെയിംസ്  എന്നയാളാണ് ആക്രമണത്തിന് പിന്നില്‍. ആക്രമണത്തില്‍ കുട്ടിയുടെ തലയോട്ടിക്ക് പരിക്കേറ്റു. ചൊവ്വാഴ്ച കുട്ടിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.