ഇന്ത്യയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന താര്‍ എക്സ്പ്രസിന്‍റെ സര്‍വ്വീസ് ഇന്ത്യ നിര്‍ത്തിവെച്ചു.

5

രാജസ്ഥാനിലെ ജോധ്പൂരിനെയും പാക്കിസ്ഥാനിലെ കറാച്ചിയേയും ബന്ധിപ്പിക്കുന്ന താര്‍ എക്സ്പ്രസിന്‍റെ സര്‍വ്വീസ് ഇന്ത്യ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരേയും കറാച്ചിയിലേക്കുള്ള താര്‍ എക്സ്പ്രസ് സര്‍വ്വീസ് നടത്തില്ലെന്നും ഇന്നത്തെ സര്‍വ്വീസ് ഉള്‍പ്പെടെ റദ്ദാക്കിയതായും നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് 9 തിന് ജോധ്പൂരിലേക്കുള്ള സര്‍വ്വീസ് പാക്കിസ്ഥാന്‍ റദ്ദാക്കിയിരുന്നു. കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയായിരുന്നു നടപടി. വെളളിയാഴ്ചതോറും ജോധ്പൂരില്‍ നിന്നും കറാച്ചിയിലേക്ക് സര്‍വ്വീസ് നടത്തുന്ന താര്‍ എക്സ്പ്രസ് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യ റദ്ദാക്കിയിരുന്നു