ഈ മാസം മുതൽ ദുബായില്‍ ട്രാഫിക് പിഴകള്‍ക്ക്  50 ശതമാനം ഇളവ്

ഈ മാസം മുതൽ ദുബായില്‍ അമിതമായുള്ള ട്രാഫിക് പിഴകള്‍ക്ക്  50 ശതമാനം ഇളവ് ലഭിക്കും.ദുബായ് പോലീസ് നടത്തുന്ന പ്രത്യേക സംരഭം വഴിയാകും ഇതെന്ന് ഗള്‍ഫ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്തു. ഈ വർഷം ഫെബ്രുവരി ആറിന് ആരംഭിച്ച ട്രാഫിക് പിഴ കിഴിവ് സംരംഭത്തിന്റെ രണ്ടാം ഘട്ടമാണിപ്പോള്‍   ദുബായ് പോലീസ് നടപ്പിലാക്കിയിരിക്കുന്നത്.
  457,154 ഡ്രൈവർമാരാണ് ഈ പുതിയ അനുകുകുല്യം മൂലം  ആശ്വാസകരമായ നിരക്കില്‍ പിഴകള്‍ അടച്ചു തീര്‍ത്തത്. താമസിച്ച് അധികമാകാതെ, സമയത്തിന് പിഴയടക്കാന്‍ വാഹനമോടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കിഴിവുകള്‍ ഏര്‍പ്പെടുത്തുന്നത്.
മൂന്ന് മാസത്തേക്ക് (ഫെബ്രുവരി 6 മുതൽ  ) ട്രാഫിക് കുറ്റകൃത്യങ്ങൾ ചെയ്യാതെ  വാഹനമോടിക്കുന്നവർക്ക് 25 ശതമാനം കിഴിവും , ആറ് മാസത്തേക്ക് ട്രാഫിക് കുറ്റകൃത്യങ്ങൾ ചെയ്യാത്ത വാഹനമോടിക്കുന്നവർക്ക്  50 ശതമാനം കിഴിവും ,  ഒൻപത് മാസത്തേക്ക് ട്രാഫിക് കുറ്റകൃത്യങ്ങൾ ചെയ്യാത്ത വാഹന  മോടിക്കുന്നവർക്ക്     75 ശതമാനവും ആയിരിക്കും ലഭിക്കുന്നത്  . ഒരു വർഷത്തിനുള്ളില്‍  ട്രാഫിക്  നിയമങ്ങള്‍ ഒന്നും തന്നെ ലംഘിക്കാതെ വാഹന  മോടിക്കുന്നവർക്ക് 100 ശതമാനം കിഴിവും ലഭിക്കും ..
ട്രാഫിക് കുറ്റകൃത്യങ്ങള്‍ അല്ലാത്തതിനാല്‍  പാർക്കിംഗ്, സാലിക്ക് പിഴകൾ എന്നിവ ഇതില്‍  ഉൾപ്പെടുത്തിയിട്ടില്ല.