എംഎ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകും

തിരുവനന്തപുരം: കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ,ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകും.കേരളത്തിൽ പ്രളയക്കെടുതിയിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും വീട് നഷ്ടമാകുകയും ചെയ്തിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പ്രളയ ദുരിതം അനുഭവിക്കുന്ന നിരവധി പേർക്ക് സഹായം എത്തിക്കാൻ ഉതകുന്ന മാർഗമാണ്.