ഒമാനിൽ 39 പ്രവാസികൾ അറസ്റ്റിൽ

10

ഒമാനില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 39 പ്രവാസികളെ അറസ്റ്റ് ചെയ്തതായി  റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. അല്‍ ബാതിനയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.