ഓണത്തിന് അധിക സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസി യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഉത്സവ സീസണിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേയ്ക്ക് അധിക വിമാനസർവീസുകൾ തുടങ്ങുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വാഗ്ദാനം ചെയ്തിരുന്നതിന് പുറമെ ഇതാ ഒരു നല്ല വാർത്ത.

ഓണക്കാലത്ത് അബുദാബിയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്ക് കുറഞ്ഞനിരക്കിൽ എയർ ഇന്ത്യ എക്സ്‌പ്രസ് അധികസർവീസ് നടത്തും.സെപ്റ്റംബർ 6 ന് പുലർച്ചെ അഞ്ചുമണിക്ക് ഐ.എക്സ് 450 വിമാന പറക്കുമെന്ന് എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ അറിയിച്ചു. ഉത്സവ സീസണിലുള്ള ഒറ്റത്തവണ ഫ്ളൈറ്റ് മാത്രമാണിതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ അബുദാബിയിൽനിന്ന് കൊച്ചിയിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും എയർ ഇന്ത്യ എക്സ്‌പ്രസ് ദിവസേന സർവീസുകൾ നടത്തുന്നുണ്ട്.