കണ്ണൂര്‍ സ്വദേശി ദുബായിൽ മരിച്ചു

ദുബായ്: ജോലിയ്ക്കിടെയുണ്ടായ അപകടത്തില്‍  മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ കോടിയേരി സ്വദേശി റഷിത്ത് (29) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ലിഫ്‍റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ജബല്‍ അലിയിലെ ജോലി സ്ഥലത്ത് ലിഫ്റ്റ് കൂട്ടിയോജിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.