കല്യാണ്‍ ജൂവലേഴ്‌സ് ഹൈദരാബാദ് എഎസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു

15

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഹൈദരാബാദ് എഎസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡറൂം ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരവുമായ അക്കിനേനി നാഗാര്‍ജുന ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന് ആകെ 141 ഷോറൂമുകളായി.

വന്‍ ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തിയാണ് അക്കിനേനി നാഗാര്‍ജുന ഉദ്ഘാടന വേദിയിലെത്തിയത്. കല്യാണ്‍ ജൂവലേഴ്‌സുമായി തനിക്ക് ദീര്‍ഘകാലത്തെ ആത്മബന്ധമുണ്ടെന്നും തന്‍റെ സ്വന്തം നഗരമായ ഹൈദരാബാദിലെ കല്യാണ്‍ ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ അത്യധികമായ ആഹ്ലാദമുണ്ടെന്നും നാഗാര്‍ജുന പറഞ്ഞു. ഹൈദരാബാദ് നിവാസികളില്‍ നിന്നും കല്യാണ്‍ ജൂവലേഴ്‌സിന് ശക്തമായ പിന്തുണ ലഭിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കല്യാണ്‍  ഉപയോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. അഷ്വറന്‍സ് സാക്ഷ്യപത്രത്തിലൂടെ ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന സ്വര്‍ണത്തിന്‍റെ ശുദ്ധത എക്‌സ്‌ചേഞ്ച് ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ സൗജന്യമായി ചെയ്തു കൊടുക്കും.

വിവാഹാവസരത്തില്‍ അണിയുന്നതിനും ഉത്സവാഘോഷങ്ങള്‍ക്കായും നിത്യവും അണിയുന്നതിനുമുള്ള നവീനവും പരമ്പരാഗതവുമായ ഒരു ലക്ഷത്തിലധികം ആഭരണരൂപകല്‍പ്പനകളാണ് കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ സവിശേഷവും ജനപ്രിയവുമായ ബ്രൈഡല്‍ ആഭരണശേഖരമായ മുഹൂര്‍ത്ത്, പോള്‍ക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണമായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോകി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് തുടങ്ങിയ ശേഖരങ്ങളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

 

ഫോട്ടോ ക്യാപ്ക്ഷന്‍:

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ഹൈദരാബാദ് എഎസ് റാവു നഗറിലെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസിഡറും ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരവുമായ അക്കിനേനി നാഗാര്‍ജുന  ഉദ്ഘാടനം ചെയ്യുന്നു. കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ എന്നിവര്‍ സമീപം. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ 141 -ാമത് ഷോറൂമാണ് ഹൈദരാബാദിലേത്.