കുവൈറ്റിൽ വീട്ടിൽ തീ പിടിച്ച് ഒരാൾ മരിച്ചു

കുവൈത്തിലെ അല്‍ സറയില്‍ ഒരു  വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. നാല് നിലകളുണ്ടായിരുന്ന വീട്ടില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് സ്വദേശി പൗരന്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകള്‍ പുക ശ്വസിച്ച് അവശനിലയിലായി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.