കെഎംസിസിയെ ഉയരങ്ങളിലേക്ക് ഉയർത്തിയ നേതാവ് – പിപിഎം കുനിങ്ങാട്

35

– ഇബ്രാഹിം മുറിച്ചാണ്ടി

കോഴിക്കോട് : സജീവ മുസ്ലിംലീഗ് നേതാവും ബഹ്റൈൻ കെഎംസിസിയെ ഉയരങ്ങളിൽ എത്തിച്ച പ്രധാനികളിൽ ഒരാളായ പിപിഎം കുനിങ്ങാട് സദാസമയവും സമുദായത്തിനു വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു. അദ്ദേഹം ഡയറക്ടറായി മേപ്പയ്യൂർ മണ്ഡലം എംഎസ്എഫ് സംഘടിപ്പിച്ച ജാഥയിൽ ആണ് കുനിങ്ങാടിനെ പരിചയപ്പെടുന്നത്. ഞാൻ ഉപ ലീഡറായ ജാഥയുടെ തുടക്കം മുതൽ ഒടുക്കം വരെ പിപിഎം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. പുറമേരി പഞ്ചായത്തിലെ പരിപാടി കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിച്ചത്. അന്ന് ഞങ്ങൾ ഉണരുന്നതിന് മുമ്പ് അഴിച്ചിട്ട വസ്ത്രങ്ങൾ അലക്കി ചിരട്ട കനൽ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് തേച്ചു തയ്യാറാക്കി വച്ചിരുന്നത് ഇന്നും അത്ഭുതത്തോടെ അല്ലാതെ ഓർക്കാൻ കഴിയില്ല.

ബഹ്റൈനിൽ ചന്ദ്രിക റീഡേഴ്സ് ഫോറവും കെ എം സി സിയും കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രവർത്തനം എന്നും ഓർമ്മിക്കപ്പെടും. കെഎംസിസി സംസ്ഥാന തലം വരെയുള്ള ഭാരവാഹി സ്ഥാനങ്ങളിൽ അദ്ദേഹം ചെയ്ത സേവനങ്ങൾ ബഹ്റൈൻ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. നാട്ടിൽ മുസ്ലിം ലീഗ് രാഷ്ട്രീയത്തിലും മഹല്ലിലും റഹ്മാനിയ പോലുള്ള സ്ഥാപനങ്ങൾക്കും വേണ്ടി കൂടുതൽ സജീവമായി പ്രവർത്തിച്ചു

 

ഫോട്ടോ : പിപിഎം കുനിങ്ങാട് ഹൈദരലി ശിഹാബ് തങ്ങൾക്കൊപ്പം