ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായി : തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുത്തു

13

ആലപ്പുഴ വലിയ കലവൂർ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പൂങ്കാവ് മേരി ഇമ്മാകുലേറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അലൻ ഗിൽ, ടി ഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അക്ഷയ് ജോർജ്ജ്  എന്നിവരാണ് മരിച്ചത്.

വൈകിട്ട് ആറരയോടെയാണ്  കുട്ടികളെ കാണാതായത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി എട്ടരയോടെയാണ് മൃതദേഹങ്ങൾ കിട്ടിയത്. പോസ്റ്റ്മോർട്ടം അടക്കമുള്ള മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി