തബൂക്കില്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു.

തബൂക്കില്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു. ഹയ്യ് മുറൂജിലെ പമ്പിലെ ഭൂഗര്‍ഭ ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. തീ ആളിക്കത്തിയതോടെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി തബൂക്ക് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ അബ്‍ദുല്‍ മജീദ് ബദീവി പറഞ്ഞു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.