ദുബൈ കെ.എം.സി.സി കുടകിലെ പ്രളയബാധിതര്‍ക്ക് സഹായവുമായെത്തി

10

വയനാട് : ജില്ലാ അതിർത്തിയായ കർണാടകയിലെ കുടക് ജില്ലയിലെ, തിതുമതി ഗ്രാമപഞ്ചായതഇലെ പ്രളയബാധിത പ്രദേശമായ മരപ്പാലം ഫൈസാരി ഗ്രാമത്തിലെ കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ വയനാട് ജില്ലാ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ ദുബൈ കെ എം സി സി

ഭാരവാഹികളെത്തി. ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയും നൊമ്പരവുമായി കഴിയുന്നവരുടെ ആവശ്യങ്ങൾ മനസിലാക്കി നിത്യുപയോഗ സാധനങ്ങളും , വസ്ത്രങ്ങളും , നിസ്കാര കുപ്പായവും വനിതാലീഗിന്റെ നേതൃത്വത്തില്‍ അവിടെ വിതരണം ചെയ്തു. വിതരണണോത്ഘാടനം ദുബൈ കെ എം സി സി ഭാരവാഹികളായ അഡ്വ : സാജിദ് അബൂബക്കര്‍, എം എ മുഹമ്മദ്കുഞ്ഞി, ഇസ്മായില്‍ അരൂക്കുറ്റി എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ , വനിതാ ലീഗ് ജനറൽ സെക്രട്ടറി സൗജത് ഉസ്മാൻ, നിർവഹിച്ചു, മുസ് ലിംലീഗ് പ്രഖ്യാപിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സകല സഹായങ്ങളുമായി ദുബൈ കെ എം സി സി എപ്പോഴും മുന്‍പന്തിയിലുണ്ടാകുമെന്നും പ്രളയശേഷമുള്ള പുനര്‍നിര്‍മ്മാണ ത്തിനു ഉതകുംവിധം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും ദുബൈ കെ എം സി സി സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആര്‍ ഷുക്കൂര്‍, കെ പി എ സലാം, ആവയില്‍ ഉമ്മര്‍ഹാജി, മുഹമ്മദ് പട്ടാമ്പി, അബ്ദുൽകാദര്‍ അരിപ്പാമ്പ്ര, ഫാറൂഖ് പട്ടിക്കര, ഷുക്കൂര്‍ എറണാകുളം അറിയിച്ചു. ഫൈസാരി ഗ്രാമത്തിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പടയൻ മുഹമ്മദ്‌ മാനന്തവാടി മണ്ഡലം വനിത ലീഗ് വൈസ്.പ്രസിഡന്റ്‌ റസിയ. കെ എം സി സി നേതാക്കളായ കെ സി സിദ്ദീഖ്, ഹാരിസ് വി വി തുടങ്ങിയവര്‍ പങ്കെടുത്തു.