ദേശീയ ദിനത്തോടനുബന്ധിച്ച് സൗദിയിൽ അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സിവില്‍ സര്‍വീസ് മന്ത്രാലയം നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സെപ്‍തംബര്‍ 20 മുതല്‍ 23 വരെയാണ് അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണിത്. സെപ്‍തംബര്‍ 19ന് പ്രവൃത്തി സമയത്തിന് ശേഷം അടയ്ക്കുന്ന ഓഫീസുകള്‍ സെപ്‍തംബര്‍ 24നേ തുറക്കൂ. എല്ലാ വര്‍ഷവും സെപ്‍തംബര്‍ 23നാണ് സൗദി ദേശീയ ദിനം ആഘോഷിക്കുന്നത്.