നരേന്ദ്രമോദിക്ക് ബഹ്‌റൈൻ മന്ത്രിസഭയുടെ സ്വാഗതം

നരേന്ദ്രമോദിയുടെ ബഹ്റൈന്‍ സന്ദര്‍ശനം സ്വാഗതം ചെയ്ത് ബഹ്റൈന്‍ മന്ത്രിസഭ. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും മന്ത്രിസഭാ യോഗം രാജ്യത്തേക്ക് സ്വാഗതം ചെയ്തു.

ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സുഹൃദം ശക്തമാക്കുന്നതിനും വിവിധ മേഖലകളിലെ പരസ്‍പര സഹകരണം ശക്തമാക്കുന്നതിനും മോദിയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി. ഓഗസ്റ്റ് 23ന് യുഎഇയിലെത്തുന്ന പ്രധാനമന്ത്രി 24ന് ബഹ്റൈനിലേക്ക് പോകുമെന്നാണ് സൂചന.