നാസിൽ യൂസഫലിയുടെ സഹായം തേടിയിരുന്നോ? യൂസഫലി പറയുന്നത് നോക്കൂ..

തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്ക് കേസ് വരുന്നതിന് മുമ്പ് ഇത്രയും വര്ഷങ്ങളായിട്ട് നാസിൽ അബ്ദുള്ളയോ അദ്ദേഹത്തിന്റെ മാതാപിതാക്കളോ ഞാനുമായോ, എന്റെ ഓഫിസുമായോ, ഞാനുമായി വ്യക്തിപരമായി ബന്ധമുള്ളവരുമായോ ഒരു നിലയ്ക്കും ബന്ധപ്പെട്ടിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ചെക്ക് കേസിൽ ഇടപെടാറില്ല എന്ന് ഞാൻ എപ്പോൾ എവിടെ വെച്ച് പറഞ്ഞു എന്നത് തെളിയിക്കേണ്ടത് നാസിൽ അബ്ദുള്ളയാണെന്നും എം.എ. യൂസുഫലി പറഞ്ഞു.