പാകിസ്ഥാൻ കമാൻഡോകൾ ഗുജറാത്ത് തീരത്തെത്തിയെന്ന് സൂചന

7

ന്യൂഡല്‍ഹി: കച്ച് മേഖലയിലൂടെ പാകിസ്താന്‍ കമാന്‍ഡോകള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഗുജറാത്തിലെ എല്ലാ തുറമുഖങ്ങള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കടല്‍മാര്‍ഗം ഗുജറാത്തിലെത്തുന്ന കമാന്‍ഡോകള്‍, വര്‍ഗീയകലാപത്തിനും ഭീകരാക്രമണത്തിനും ശ്രമിച്ചേക്കുമെന്നാണ് സൂചനയെന്ന് അധികൃതരെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗുജറാത്തിലെ മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരമറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കച്ചിലെ അദാനി പോര്‍ട്ട് ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പാകിസ്താന്‍ നാവികസേനയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകാന്‍ സാധ്യതയുള്ളതായി കഴിഞ്ഞദിവസം ഇന്ത്യന്‍ നാവികസേനാ മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.