പാണക്കാട് സെയ്യദ് സാദിഖലി ശിഹാബ് തങ്ങൾക്ക് പുരസ്കാരം

23

ന്യൂഡല്‍ഹി: രാജീവ്ഗാന്ധി 75-ാം ജന്‍മവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം *പാണക്കാട്*സയ്യിദ്* *സാദിഖലി ശിഹാബ്* *തങ്ങള്‍ക്ക്.* പുരസ്‌കാരം മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് കൈമാറും.ബൈത്തുറഹ്മ കാരുണ്യ ഭവന പദ്ധതി ശില്പി എന്ന നിലയിലാണ് പുരസ്‌കാരത്തിന് തങ്ങള്‍ അര്‍ഹനായത്. 2019 ആഗസ്റ്റ് 20 ന് രാവിലെ 10.30 ന് ഡല്‍ഹി കോണ്‍സ്റ്റിസ്റ്റ്യൂഷന്‍ ക്ലബ്ബിലെ മാവ് ലങ്കര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല, പുനലൂര്‍ സോമരാജന്‍,ഫിറോസ് കുന്നുംപറമ്പില്‍, ഡോക്ടര്‍ കെ.സുരേഷ് കുമാര്‍,അലോഷ്യസ് വര്‍ഗീസ് ,എം .പി .മാത്യൂ എന്നിവര്‍ക്കൊപ്പം തങ്ങള്‍ പുരസ്‌കാരം ഏറ്റുവാങ്ങും.