പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്‌റൈനിൽ എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന യുഎഇ സന്ദർശനത്തിന് ശേഷം ബഹ്റൈനിലെത്തി. വിമാനത്താവളത്തിൽ ബഹ്റൈൻ ഭരണാധികാരി ‌ഹമദ് ബിൻ ഇൗസ അൽ ഖലീഫ രാജാവ് സ്വീകരിച്ചു. ‌ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് ബഹ്റൈൻ പര്യടനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ബഹ്റൈൻ ഭരണാധികാരികളുമായി കൂടിക്കാഴ്ചകൾക്ക് ശേഷം ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചു. ഞായറാഴ്ച മോദി ബഹ്റൈനിൽ നിന്ന് പാരീസിലേയ്ക്ക് മടങ്ങും.