പ്രളയബാധിതർക്കൊപ്പം കൈതാങ്ങായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി

തിമർത്തു പെയ്തിറങ്ങിയ മഴവെള്ളപ്പാച്ചിലിൽ സർവ്വതും നഷ്ടപ്പെട്ടു വിറങ്ങലിച്ചു നിൽക്കുന്ന മലപ്പുറം ജില്ലയിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി അടിയന്തിര യോഗം ചേർന്നു വിവിധ പദ്ധതികൾ ആവിഷ്കരിച്ചു.

അവധിക്കു നാട്ടിൽ പോയ മലപ്പുറം ജില്ലയിലെ സംസ്ഥാ -ജില്ല – മണ്ഡലം ഭാരവാഹികൾ എത്രയും പെട്ടെന്ന് നാട്ടിൽ അടിയന്തിര യോഗം ചേർന്നു ദുരിതാശ്വാസ കേമ്പുകളിൽ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട ഇടപെടലുകൾ നടത്തുന്നതാണ്. മണ്ഡലം കെ.എം.സി.സി കമ്മിറ്റികളുടെ നേതൃത്യത്തിൽ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും

ചെമ്മുക്കൻ യാഹു മോൻ അധ്യക്ഷത വഹിച്ചു. പി.കെ. അൻവർ നഹ യോഗം ഉൽഘടനം ചെയ്തു. വിവിധ മണ്ഡലം കമ്മിറ്റി നേതാക്കൾ പ്രാദേശിക സാഹചര്യങ്ങൾ വിശദീകച്ചു.
എതാണ്ട് 10 ലക്ഷം രൂപയുടെ വിവിധ സഹായങ്ങൾ മണ്ഡലം – ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും.

ദുരിതാശ്വാസ കേമ്പുകളിൽ കഴിയന്നവർ വീടുകളിലേക്ക് തിരിച്ചു പോകുമ്പോൾ അവരുടെ പുനരധിവാസ വേളയിൽ അത്യാവശ്യമായ സഹായങ്ങൾ നൽകുന്നത് ഉൾപ്പെടെ മലപ്പുറം ജില്ലാ കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ മലപ്പുറം ജില്ലാ യൂത്ത് ലീഗുമായി കൈകോർത്തായിരിക്കും നടപ്പിലാക്കുക.

പ്രളയബാധിതർക്കൊപ്പം കൈത്താങ്ങായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.പദ്ധതി കോ .ഓർഡിനേറ്റ് ചെയ്യുന്നതിനായി ജലീൽ കൊണ്ടോട്ടി, എ.പി.നൗഫൽ, ശിഹാബ് ഏറനാട് എന്നിവരെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി. ആവയിൽ ഉമ്മർഹാജി, സിദ്ധീഖ് കാലൊടി, ഫഖറുദ്ദീൻ മാറാക്കര, സി.വി.അഷ്റഫ് എന്നിവരെ നാട്ടിലും കോ.ഓർഡിനേറ്റർമാരായി ചുമതലപ്പെടുത്തി.

പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ നമുക്ക് പ്രയത്നിക്കാം. ഏവരുടെയും സഹകരണവും പ്രാർത്ഥനയും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രാർത്ഥനയോടെ
പി.വി.നാസർ
ജന:സെക്രട്ടറി
മലപ്പുറം ജില്ലാKMCC