ബലി പെരുന്നാൾ :ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസത്തെ അവധി

ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസത്തെ ബലി പെരുന്നാള്‍ അവധി ലഭിക്കും. ഓഗസ്റ്റ് 11 ഞായറാഴ്ച മുതല്‍ ഓഗസ്റ്റ് 15 വ്യാഴാഴ്ച വരെയാണ് സ്വകാര്യ മേഖലയ്ക്ക് അവധി. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 11 മുതല്‍ 16 വരെ അവധിയായിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.  ഓഗസ്റ്റ് 9, 10 വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസം പൊതുമേഖലയ്ക്ക് അവധി ലഭിക്കും. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഒമാനില്‍ ഓഗസ്റ്റ് 12നാണ് ബലി പെരുന്നാള്‍.