ബലി പെരുന്നാൾ : ബഹ്റൈനില്‍ 4 ദിവസം അവധി

18

ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 10 മുതല്‍ 13 വരെയാണ് അവധി.