ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യാക്കാരായ സുഹൃത്തുക്കൾക്ക് 28 കോടിയുടെ സമ്മാനം

13

അബുദാബി:  ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യാക്കാരായ സുഹൃത്തുക്കൾക്ക് വിജയം. 15 ദശലക്ഷം ദിർഹമാണ് തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ നിന്നുള്ള യുവാക്കൾക്ക് സമ്മാനമായി ലഭിച്ചത്.

ഇന്ത്യൻ രൂപയിൽ ഏതാണ്ട് 28 കോടിയിലേറെ വരും ഈ തുക. വിലാസ് റിക്കല, രവി മസിപെഡ്ഡി എന്നിവരാണ് വിജയികളായത്. ഇവർ ഇരുവരും ചേർന്നെടുത്ത 223805 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്.

വിലാസ് റിക്കല പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായ നേട്ടം വിശ്വസിക്കാനാവാത്ത സ്ഥിതിയിലാണ് ഇദ്ദേഹമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അഞ്ച് വർഷത്തോളം ദുബൈയിൽ ജോലി ചെയ്ത ശേഷമാണ് റിക്കല നാട്ടിലേക്ക് മടങ്ങിയത്.