മതത്തിന്റെ പേരിൽ പോലീസുകാരനെ മർദിച്ചെന്ന് ആരോപണം

11

വഡോദര: മതത്തിന്റെ പേരില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി ആരോപണം. ശനിയാഴ്ച വഡോദരയിലാണ് കോണ്‍സ്റ്റബിളിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് അവശനാക്കിയതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. മതത്തിന്‍റെ പേരിലാണ് ആക്രമണമുണ്ടായതെന്നാണ് ആരോപണം.

44 -കാരനായ ആരിഫ് ഇസ്മയില്‍ ഷെയ്ഖിനാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആരിഫും ഒരു സംഘം ആളുകളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്  മതത്തിന്റെ പേരിൽ ആരിഫിനെ ഇവര്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ ആരിഫ് പൊലീസ് യൂണിഫോമിലായിരുന്നു. തന്‍റെ മതത്തെ അപമാനിച്ച ശേഷമാണ് മര്‍ദ്ദിച്ചതെന്ന് ആരിഫ് പറഞ്ഞു