മലപ്പുറം സ്വദേശി കുവൈറ്റിൽ ഹൃദയഘാതംമൂലം മരിച്ചു.

9

കുവൈത്തില്‍ മലയാളി ഹൃദയഘാതംമൂലം മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി ഷാജ്മോന്‍ (40) ആണ് മരിച്ചത്. ഫര്‍വാനിയ ബ്ലോക്ക് രണ്ടില്‍ സഹോദരന്റെ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ താമസ സ്ഥലത്തുവെച്ചാണ് ഹൃദയാഘാതമുണ്ടായത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.