മിഡിൽ ഈസ്റ്റ്‌ ചന്ദ്രിക ഡയറക്ടറും വ്യവസായിയുമായ അബ്ദുള്ള പൊയിലിന് യു.എ.ഇ. സർക്കാരിന്റെ 10 വർഷത്തെ ഗോൾഡ് കാർഡ് വിസ

ദുബായ്: മിഡിൽ ഈസ്റ്റ്‌ ചന്ദ്രിക ഡയറക്ടറും മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ വ്യാപാര രംഗത്തെ മുൻനിര ബ്രാൻഡായ അൽ മദീന ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ അബ്ദുള്ള പൊയിലിന് യു.എ.ഇ. സർക്കാരിന്റെ പത്ത് വർഷത്തെ ഗോൾഡ് കാർഡ് വിസ ലഭിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡെൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഉദ്യോഗസ്ഥനിൽനിന്ന് അദ്ദേഹം ദീർഘകാല വിസ സ്വീകരിച്ചു. ബിസിനസിൽ നൂറുശതമാനം ഉടമസ്ഥതയുള്ള വിദേശികൾക്ക് യു.എ.ഇ. ഭരണകൂടം നൽകുന്ന ദീർഘകാല വിസയാണിത്. ഈ വിസ ലഭിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്നും ഈ മഹത്തായ രാഷ്ട്രത്തോടും സ്നേഹസമ്പന്നരായ ഭരണാധികാരികളോടും ആത്മാർഥമായ നന്ദി രേഖപ്പെടുത്തുന്നതായും അബ്ദുള്ള പൊയിൽ പറഞ്ഞു.