തടപ്പറപ്പ് കാരി ഹൗസിൽ റജ്ന താമരശ്ശേരി കോടതിയിൽ നൽകിയ പരാതിയിൽ മുക്കം ചെറുവാടി ചുള്ളിക്കാപറമ്പ് കണ്ടങ്ങൽ ഹൗസിൽ ഇകെ ഉസാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഉസ്മാനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. ഉസ്മാന് കോടതി ജാമ്യം അനുവദിച്ചു. അഭിഭാഷകരായ കെ പി ഫിലിപ്പ്, വി കെ അൻവർ സാദിഖ് എന്നിവർ മുഖേനെയാണ് മുസ്ലിം വുമെൻസ് പ്രൊട്ടക്ഷൻ ആക്ട് 3, 4 വകുപ്പുകൾ പ്രകാരം പരാതി നൽകിയത്.
ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ. മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ ഒരു എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആള്‍ക്കെതിരെ കുറ്റം ചുമത്താനാകും. മുത്തലാഖിന് വിധേയയായ സ്ത്രീയുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ ഇത്തരത്തില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുകയുള്ളൂ. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവർഷം വരെ ജയിൽശിക്ഷയും പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.