യുഎഇയിലും സൗദിയിലും ബലി പെരുന്നാള്‍ ഓഗസ്റ്റ് 11ന്

യുഎഇയില്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 11നായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. അറബി മാസമായ ദുല്‍ഹജ്ജിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി സൗദിയിലെ തുമൈര്‍ ഒബ്‍സര്‍വേറ്ററിയിലാണ് ദൃശ്യമായത്. ഇതോടെ ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച, ദുര്‍ഹജ്ജ് ഒന്നായി കണക്കാക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനം ഓഗസ്റ്റ് പത്തിനായിരിക്കും. തുടര്‍ന്ന് ഓഗസ്റ്റ് 11നായിരിക്കും ബലി പെരുന്നാള്‍.