യു എ ഇയില്‍ വെച്ച് നരേന്ദ്ര മോദി ഇന്ത്യയുടെ റൂപെ കാര്‍ഡ് പുറത്തിറക്കി

9

അബുദാബിയില എമിറേറ്റ്‌സ്പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് കാര്‍ഡ് പുറത്തിറക്കിയത്.മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ അവതരിപ്പിച്ചതാണ് റൂപെ കാര്‍ഡ്. റൂപേ കാര്‍ഡ് ആദ്യമായി എത്തുന്ന ഗള്‍ഫ് രാജ്യമെന്ന വിശേഷണവും ഇതോടെ യുഎഇക്കായി. സിംഗപൂരിലും ഭൂട്ടാനിലും നേരത്തെത്തന്നെ റൂപേ കാര്‍ഡ് പുറത്തിറക്കിയിരുന്നു.യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ അബുദാബിയിലെത്തിയതായിരുന്നു മോദി.