യൂസഫലിയുടെ മകൾ ഫോബ്സ് പട്ടികയിൽ ഇടം നേടി

11

ഫോബ്സ് മാഗസിന്‍റെ  2018- ലെ പ്രചോദാത്മക വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഷഫീന യൂസഫലി. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വനിതകളുടെ പട്ടികയിലാണ് ‘ടേബിള്‍സ്’ ചെയര്‍പേഴ്സണ്‍ ഷഫീന യൂസഫലി ഉള്‍പ്പെട്ടത്. പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ മകള്‍ ഷഫീന.

കമ്പനികള്‍ വിജയകരമായി സ്ഥാപിക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്. 2010- ലാണ് ഷഫീന ‘ടേബിള്‍സ്’ സ്ഥാപിക്കുന്നത്. പിന്നീട് ഇന്ത്യയിലും യുഎഇയിലും വിജയകരമായി ബിസിനസ്സുകള്‍ ആരംഭിച്ചു. ഏഴുവര്‍ഷത്തിനിടെ മുപ്പതോളം ഫുഡ് ആന്‍ഡ് ബിവറേജ് സ്റ്റോറുകളാണ് ഷഫീന തുടങ്ങിയത്.

ആഡംബര ഫാഷനായ ആദ്യത്തെ ആഗോള ഓൺലൈൻ സ്ഥാപനത്തിന്റെ ഉടമ ഗിസ്‌ലാൻ ഗ്വെനസ്, ഹാലി ബെറി, ബിയോൺസ് തുടങ്ങിയ സെലിബ്രിറ്റികൾക്ക് കോസ്റ്റ്യും ഡിസൈനർ ആയി പേരെടുത്ത ഡിസൈനർ റീം അക്ര തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖർ.