ബേസല്‍: രണ്ട് തവണ കൈയില്‍ നിന്ന് തെന്നിമാറിയ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി ഭാരതത്തിന്റെ അഭിമാനം പി.വി. സിന്ധു. ലോക മൂന്നാം നമ്പര്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് ഫൈനലില്‍ സിന്ധു നിഷ്പ്രയാസം കീഴടക്കിയത് (21-7, 21-7). നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. ലോക മൂന്നാം നമ്പറായ ചെന്‍ യു ഫിയെ നേരിട്ടുള്ള ഗെയിമുകുള്ക്ക് തോല്‍പ്പിച്ച് അഞ്ചാം സീഡായ സിന്ധു കലാശപ്പോരത്തിലേക്ക് കുതച്ചുകയറിയത്. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിലും സിന്ധു ഫൈനലില്‍ തോറ്റ് വെള്ളി മെഡല്‍ നേടി. ഇതിന് പുറമെ രണ്ട് വെങ്കലും കരസ്ഥമാക്കിയിട്ടുണ്ട്.
ഏകപക്ഷീയമായ സെമിയില്‍ ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ ചെന്‍ യു ഫീയെ 21-7, 21-14 എന്ന സ്കോറിനാണ് സിന്ധു തോല്‍പ്പിച്ചത്. മത്സരം നാല്‍പ്പത് മിനിറ്റില്‍ അവസാനിച്ചു. ഏഴാം നമ്പറായ റാറ്റ്ചനോക്ക് ഇന്റാനോണിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. സ്കോര്‍ 17-21, 21-18, 21-15.
സെമിയില്‍ ചൈനീസ് തായ്പേയി താരമായ ചെന്‍ യു ഫിക്കെതിരെ സിന്ധു തുടക്കം മുതല്‍ തകര്‍ത്തുകളിച്ചു. 11-3 ന് മുന്നിട്ടുനിന്ന സിന്ധു ലീഡ് നിലനിര്‍ത്തി 21-7 ന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ രണ്ട് പേരും ഒപ്പത്തിനൊപ്പം പൊരുതി. പക്ഷെ ചെന്‍ യു ഫി തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയതോടെ സിന്ധു 10-6 ന്റെ ലീഡ് നേടി. പിന്നീട് ശക്തമായി ചെറുത്തുനിന്ന ഇന്ത്യന്‍ താരം 21-14ന് ഗെയിം സ്വന്തമാക്കിയാണു ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.