വാട്ടര്‍ തീം പാര്‍ക്കിൽ വലിയ തിരമാല അടിച്ചു :40ഓളം പേർക്ക് പരിക്ക്

14

വാട്ടര്‍ തീം പാര്‍ക്കിലെ സ്വിമ്മിംഗ് പൂളില്‍ കൃത്രിമ സുനാമി ഉണ്ടാക്കാന്‍ ശ്രമിച്ചത് വലിയ അപകടത്തില്‍ കലാശിച്ചു. 44 പേര്‍ക്കാണ് സുനാമിയില്‍ പരിക്കേറ്റതെന്ന് ദ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ ഷൂയുന്‍ വാട്ടര്‍ തീം പാര്‍ക്കിലാണ് സംഭവം.

തിരമാല ഉണ്ടാക്കുന്ന യന്ത്രം തകരാറിലായതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന്  വാട്ടര്‍ തീം പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. യന്ത്രത്തിന്‍റെ പ്രവര്‍ത്തനം അപകടമുണ്ടാക്കുന്നതല്ലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിരമാലകള്‍ ശക്തമായി അടിച്ചതാണ് അപകടമുണ്ടാക്കിയത്. കുട്ടികളും മുതിര്‍ന്നവരുമായി ധാരാളം പേര്‍ പൂളില്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് തിരമാല ആഞ്ഞടിച്ചത്. ഇതോടെ എല്ലാവരും ഉറക്കെ നിലവിളിച്ചു. സംഭവത്തിന്‍റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഓടുന്നതിനിടെ നിലത്തുവീണ സ്ത്രീയുടെ കാല്‍മുട്ടുപൊട്ടി രക്തമൊലിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണെന്നും ദ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു