വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

12

ഡൽഹി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടി. കേരള പൊലീസിലെ പതിമൂന്ന് പേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലിന് അര്‍ഹരായി. അതേസമയം, ധീരതയ്‍ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് ആരും അര്‍ഹരായില്ല.

മറ്റ് സര്‍വീസുകളില്‍ വിശിഷ്ട സേവനത്തിന് തിരുവനന്തപുരം ആഭ്യന്തരമന്ത്രാലയ യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡാനിഷ് ചിന്നന്‍ നെല്ലിക്ക, റെയില്‍വേസില്‍ നിന്ന് എറണാകുളം ആര്‍.പി.എഫിലെ അസിസ്റ്റന്റ് സെക്യൂരിട്ടി കമ്മിഷണര്‍ ത്യാഗരാജന്‍ ഗോപകുമാര്‍ എന്നിവര്‍ അര്‍ഹരായി. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെഫയര്‍ സര്‍വീസ് മെഡലിന് കേരള ഫയര്‍ സര്‍വീസില്‍ നിന്ന് എം.രാജേന്ദ്രനാഥ്, ജയകുമാര്‍ സുകുമാരന്‍ നായര്‍, ഷിബുകുമാര്‍ കരുണാകരന്‍ നായര്‍, ഷിഹാബുദീന്‍ ഇ എന്നിവര്‍ അര്‍ഹരായി.

ഈ വര്‍ഷം ആകെ 946 പേര്‍ക്കാണ് പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചത്. ധീരതയ്‍ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ മൂന്ന് പേര്‍ക്കും ധീരതയ്‍ക്കുള്ള പൊലീസ് മെഡല്‍ 177 പേര്‍ക്കും ലഭിച്ചു. പൊലീസ് മെഡലുകളില്‍ 89 പേര്‍ക്ക് വിശിഷ്ട സേവനത്തിനും 677 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുമുള്ള മെഡലുകളാണ് പ്രഖ്യാപിച്ചത്.

കേരളത്തിൽ നിന്ന് സ്തുത്യർഹ സേവനത്തിന് പൊലീസ് മെഡൽ നേടിയവർ

എസ്.സുരേന്ദ്രൻ – എറണാകുളം പൊലീസ് മേധാവി

കെ.വി.വിജയൻ – സൂപ്രണ്ട്, എസ്.ബി.സി.ഐ.ഡി, എറണാകുളം

ശ്രീറാമ തെലങ്കാല – അസിസ്റ്റന്റ് കമൻഡാന്റ്, എം.എസ്.പി, മലപ്പുറം

ബി.രാധാകൃഷ്ണപിള്ള – ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച്

ശ്രീനിവാസൻ ധർമരാജൻ – ഡെപ്യൂട്ടി സൂപ്രണ്ട്, ക്രൈം ബ്രാഞ്ച്, തൃശൂർ.

തോട്ടത്തിൽ പ്രജീഷ് – ഡെപ്യൂട്ടി സൂപ്രണ്ട്, കൽപ്പറ്റ, വയനാട്

വിൽസൺ വർഗീസ് പല്ലശേരി – കമൻഡന്റ്, കെ.എ.പി1, തൃശൂർ

വി. സജി നാരായണൻ –  അസിസ്റ്റന്റ് കമ്മിഷണർ, ഡി.സി.ആർ.ബി, തൃശൂർ

ഭാനുമതി ചേമൻചേരി –  ഇൻസ്‌പെക്ടർ, വനിത സെൽ, കാസർകോട്.

മാധവൻ നായർ ഗോപാലൻ നായർ – എസ്.ഐ, കുറ്റിക്കാനം, ഇടുക്കി.

സുനിൽലാൽ അമ്മുകുട്ടിയമ്മ സുകുമാരൻ – എസ്.ഐ, ജില്ലാ പൊലീസ് കമാൻഡ് സെന്റർ, തിരുവനന്തപുരം

സി.പി.സന്തോഷ് കുമാർ – എ.എസ്.ഐ, മലപ്പുറം

പി.മോഹൻദാസ് – എ.എസ്.ഐ, വിജിലൻസ്, മലപ്പുറം

സർവീസുകളിൽ സ്തുത്യർഹ മെഡൽ നേടിയ മലയാളികൾ

സജി മാത്യു – എ.എസ്.ഐ, എ.ടി.എസ്, ഭോപ്പാൽ

ജേക്കബ് കോശി – അസിസ്റ്റന്റ് കമൻഡന്റ്, ബി.എസ്.എഫ്, ത്രിപുര.

ആർ.പുഷ്പരാജൻ – ഇൻസ്‌പെക്ടർ, ബി.എസ്.എഫ്, ബൈകുന്ത്പുർ, ബംഗാൾ.

ടി.പി.അബ്ദുൾ ലത്തീഫ് – എ.എസ്.ഐ, സി.ഐ.എസ്.എഫ്, കൊച്ചി.

കെ.ചന്ദ്രകുമാരൻ – എ.എസ്.ഐ, സി.ഐ.എസ്.എഫ്, വലിയമല, തിരുവനന്തപുരം

കെ.പ്രേമൻ – എ.എസ്.ഐ, സി.ഐ.എസ്.എഫ്, മഹേന്ദ്രഗിരി.

ജി.മണിനാഥൻ പിള്ള – സി.ആർ.പി.എഫ്, ആവഡി.

എബ്രഹാം കുഞ്ഞുമോൻ – എസ്.ഐ, സി.ആർ.പി.എഫ്, തെലങ്കാന.

ചന്ദ്രശേഖര പിള്ള – ഹെഡ് കോൺസ്റ്റബിൾ, സി.ബി.ഐ, കൊച്ചി.

അന്തോണി ആനന്ദ് ബെഞ്ചമിൻ – ആഭ്യന്തരമന്ത്രാലയം, ഡൽഹി

കെ.കെ.വിജയൻ – ആഭ്യന്തരമന്ത്രാലയം, ബംഗളൂറു.

മാത്യു കുരുവിള – ഡി.സി.ഐ.ഒ, ആഭ്യന്തരമന്ത്രാലയം, ചെന്നൈ.

അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെ പുരസ്‌ക്കാരത്തിന് കേരളാ പൊലീസിൽ നിന്ന് അർഹരായവർ

കെ.ജി സൈമൺ – കമൻഡൻറ്

എം.എൽ സുനിൽ – എസ്.പി

കെ.വി വേണുഗോപാലൻ – ഡിവൈഎസ്പി

അനിൽ കുമാർ വി – എസ്‌ഐ

ഷംസുദീൻ എസ് – എസിപി

എസ് ശശിധരൻ – എസ്പി

ജലീൽ തോട്ടത്തിൽ – ഡിവൈഎസ്പി

ബൈജു പൗലോസ് എം – ഇൻസ്‌പെക്ടർ

എം.പി മുഹമ്മദ് റാഫി – എസ്‌.ഐ